ബന്ദിപ്പൂരിലെ രാത്രി യാത്ര വിലക്കിന് പരിഹാരം; ആറുവരി തുരങ്കപാത നിർദേശിച്ച് കേന്ദ്രം

ബന്ദിപ്പൂരിലെ രാത്രി യാത്ര വിലക്കിന് പരിഹാരം; ആറുവരി തുരങ്കപാത നിർദേശിച്ച് കേന്ദ്രം

ബെംഗളൂരു: ബന്ദിപ്പൂരിലെ രാത്രി യാത്രാവിലക്കിന് പരിഹാരവുമായി കേന്ദ്ര സർക്കാർ. ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് പാതയുടെ നിർമ്മാണം നടത്തുക. ഇതിനായുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

വയനാടുവഴി മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് പോകുമ്പോഴുള്ള പ്രധാന പ്രശ്നം ബന്ദിപ്പൂരിലെ രാത്രിയാത്രാവിലക്കാണ്. വന്യജീവി സഞ്ചാരം തടസ്സപ്പെടാതിരിക്കാനാണ് തുരങ്കപാത നിർമാണം എന്ന ആശയത്തിലേക്ക് കേന്ദ്ര ഉപരിതല മന്ത്രാലയമെത്തിയത്. ബന്ദിപ്പൂരിൽ മേൽപ്പാതയോ ബദൽപ്പാതയോ നിർമിക്കാനായിരുന്നു നിർദേശങ്ങൾ. കേരളവും ബന്ദിപ്പൂരിൽ മേൽപ്പാത നിർമിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ദേശീയപാത 766ൽ ബന്ദിപ്പൂരിൽ 25 കിലോമീറ്റർ ഭാഗത്താണ് രാത്രിയാത്ര നിരോധനമുള്ളത്. രാത്രി ഒൻപതുമുതൽ രാവിലെ ആറുവരെയാണ് യാത്രാവിലക്കുള്ളത്. പ്രദേശത്തെ വന്യജീവികളുടെ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് മുത്തങ്ങ-​ഗുണ്ടൽപ്പേട്ട് പാതയിൽ തുരങ്കപാത നിർമിക്കുക. പാത യാഥാർത്ഥ്യമാകുന്നതോടെ വയനാട് വഴി മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും ഉള്ള യാത്ര സുഖമമാകും. ബന്ദിപ്പൂർ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുമ്പോൾ തുരങ്കപാത നിർദേശം കേന്ദ്രസർക്കാർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS: KARNATAKA | BANDIPUR
SUMMARY: Centre proposes tunnel path on bandipur to avoid night travel ban

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *