ട്രെയിൻ വരുന്നതുകണ്ട് ചാലക്കുടി റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ചാടി; തിരച്ചില്‍ തുടരുന്നു

ട്രെയിൻ വരുന്നതുകണ്ട് ചാലക്കുടി റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ചാടി; തിരച്ചില്‍ തുടരുന്നു

ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം.

റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ തിരച്ചില്‍ നടത്താനായില്ല.

രാവിലെ അഗ്‌നിരക്ഷാസേനയും സ്‌കൂബാ സംഘവും സ്ഥലത്ത് തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്. പരിസരത്ത് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പോലീസും അന്വേഷിക്കുന്നുണ്ട്.

TAGS : RAILWAY | RIVER
SUMMARY : Four people jumped into the river from the Chalakudy rail bridge on seeing the train coming; The search continues

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *