ചാലക്കുടി ബാങ്ക് മോഷണം; കവര്‍ച്ച പ്രതി പിടിയില്‍

ചാലക്കുടി ബാങ്ക് മോഷണം; കവര്‍ച്ച പ്രതി പിടിയില്‍

തൃശൂർ: ചാലക്കുടി ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍. അശേരിപ്പാറ സ്വദേശി റിജോ ആന്റണി (44) ആണ് പിടിയിലായത്. ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്. 10 ലക്ഷം രൂപ ഇയാളില്‍ നിന്നു കണ്ടെത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിക്ക് ഈ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു.

റോഡില്‍ സ്ഥാപിച്ച സി സി ടി വി വെട്ടിച്ചു കടക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി സ്വദേശി തന്നെയാണ് പ്രതിയെന്ന സൂചനയില്‍ എത്തിയത്. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നു പ്രതി പോലീസിനോടു പറഞ്ഞു. കവര്‍ച്ച നടത്തിയ പണവുമായി പ്രതി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു എന്നാണ് വിവരം. ഇവിടെ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

വെളളിയാഴ്ച ഉച്ചയോടെയാണ് ബാങ്കില്‍ കവർച്ച നടന്നത്. ബാങ്കിലെ ജീവനക്കാർ ഭക്ഷണം കഴിക്കാനിരിക്കവെയാണ് മോഷ്ടാവ് എത്തുന്നത്. ബൈക്കില്‍ മുഖം മറച്ച്‌ എത്തിയ അക്രമി ബാങ്കില്‍ പ്രവേശിക്കുകയും രണ്ട് ജീവനക്കാരെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.

ശേഷം കൗണ്ടറിലിരുന്ന ജീവനക്കാരിയേയും ഭീഷണിപ്പെടുത്തി. പിന്നീട് കൗണ്ടറിലെ ഗ്ലാസ്, കസേര ഉപയോഗിച്ച്‌ തല്ലിത്തകര്‍ത്തു. പട്ടാപ്പകല്‍ ബാങ്കിലെത്തിയ പ്രതി കത്തി ചൂണ്ടി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു മോഷണം നടത്തിയത്. 47 ലക്ഷത്തില്‍ നിന്ന് 15 ലക്ഷം മാത്രമാണ് പ്രതി എടുത്തത് എന്നതുള്‍പ്പെടെ കേസില്‍ പലവിധ ദുരൂഹതകള്‍ നിലനിന്നിരുന്നു.

TAGS : CHALAKUDY
SUMMARY : Chalakudy bank robbery; Thief arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *