ചാമ്പ്യൻസ് ട്രോഫി: കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം

ചാമ്പ്യൻസ് ട്രോഫി: കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ചാമ്പ്യൻസ് ട്രാഫിയിൽ ഇന്ത്യയു‌ടെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 42.3 ഓവറില്‍ മറികടന്നു.

വിരാട് കോലി നേടിയ സെഞ്ച്വറിയും ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ എന്നിവരുടെ ഇന്നിങ്‌സുകളുമാണ് ഇന്ത്യൻ ജയത്തിന് തുണയായത്. ഏകദിനത്തിൽ 51-ാം സെഞ്ച്വറി നേടിയ വിരാട് കോലി 111 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 100 റൺസെടുത്ത് പുറത്താകാതെ നിന്നു. വ്യക്തിഗത സ്‌കോർ 15 റൺസിലെത്തിയതോടെ വിരാട് കോലി ഏകദിനത്തിൽ 14,000 റൺസ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തിൽ 14,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി. ഇന്ത്യയ്ക്കായി കുൽദീപ് മൂന്നും ഹാർദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അക്ഷറും ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റെടുത്തു.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, ഖുഷ്ദിൽ ഷാ എന്നിവരുടെ ഇന്നിങ്‌സുകളാണ്ന്പാകിസ്ഥാ ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

ഇന്നിങ്‌സ് ആരംഭിച്ച പാകിസ്ഥാന് പക്ഷേ ആദ്യ 10 ഓവറിനിടെ തന്നെ ഓപ്പണർമാരായ ബാബർ അസം (26 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 23 റൺസ്), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായിരുന്നു. ബാബറിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയപ്പോൾ ഇമാമിനെ അക്ഷർ പട്ടേൽ റണ്ണൗട്ടാക്കി.അവസാന ഓവറുകളിൽ 39 പന്തിൽ നിന്ന് 38 റൺസെടുത്ത ഖുൽദിൽ ഷായാണ് പാക് സ്‌കോർ 241-ൽ എത്തിച്ചത്.

15 പന്തിൽ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 20 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻനിരയിൽ ആദ്യം പുറത്തായത്. ഷഹീൻ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഗിൽ – വിരാട് കോലി സഖ്യം 69 റൺസ് കൂട്ടിച്ചേർത്ത് ഇന്നിങ്‌സ് ട്രാക്കിലാക്കി. പിന്നാലെ ഗില്ലിനെ പുറത്താക്കി അബ്രാർ അഹമ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തിൽ നിന്ന് ഏഴു ഫോറടക്കം 46 റൺസെടുത്താണ് ഗിൽ പുറത്തായത്.

ഗിൽ പുറത്തായ ശേഷം മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം കോലി 114 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മധ്യ ഓവറുകളിൽ ഇന്ത്യയ്ക്കായി നിർണായക റൺസ് നേടിയത് ഈ സഖ്യമാണ്.

രണ്ടില്‍ രണ്ട് ജയത്തോടെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ന്യൂസിലന്‍ഡ്‌ ബംഗ്ലാദേശിനെ വീഴ്ത്തിയാല്‍ ഇന്ത്യയുടെ സെമി പ്രവേശവും പാകിസ്ഥാന്റെ പുറത്താകലും ഔദ്യോഗികമാവും.
<br>
TAGS : CHAMPIONS TROPHY
SUMMARY : Champions Trophy: India’s stunning win over Pakistan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *