ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഇല്ല

ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ഇല്ല

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശർമയാകും 15 അംഗ ടീമിനെ നയിക്കുക. ശുഭ്മാൻ ഗില്‍ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടമില്ല.

ഋഷഭ് പന്താണ് ടീമിന്‍റെ വിക്കറ്റ് കീപ്പർ. ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റിനിടെ പരുക്കേറ്റ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരുക്ക് മാറിയ മുഹമ്മദ് ഷമിയും ടീമില്‍ സ്ഥാനം പിടിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പയ്ക്കുള്ള ടീമിലും ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു.

വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, കെ എല്‍ രാഹുല്‍ (വി.കീ), ഋഷഭ് പന്ത് (വി.കീ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാള്‍, അക്സർ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

പാകിസ്ഥാൻ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ള ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ചേർന്നാണ് ടീം പ്രഖ്യാപനം നടത്തിയത്.

TAGS : LATEST NEWS
SUMMARY : Champions Trophy Team Announced; No Sanju Samson

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *