ചന്ദിപുര വൈറസ് ബാധ: മരണം 20 ആയി

ചന്ദിപുര വൈറസ് ബാധ: മരണം 20 ആയി

ഗുജറാത്തില്‍ ചന്ദിപുര വൈറസ് വ്യാപനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ മാത്രം അഞ്ചുപേരാണ് മരിച്ചത്. 37 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കയച്ചു.

അപകടകരമാം വിധം വൈറസ് പടർന്നുപിടിക്കുന്നതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രത്യേക യോഗം വിളിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം നൽകി. യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.

മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന പനി, വയറിളക്കം, ഛര്‍ദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഇത് തലച്ചോറിനെ ബാധിക്കുന്നതോടെ മരണം സംഭവിക്കും.

ചന്ദിപ്പുര വൈറസ് കൂടുതലായും ബാധിക്കുന്നത് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശങ്ങളിലാണ്. അതിനാല്‍, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കുട്ടികളെ മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും വേണം. കുട്ടികള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
<BR>
TAGS : CHANDIPURA VIRUS
SUMMARY : Chandipura virus: death toll rises to 20

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *