ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതി നിഷാമിന് പരോള്‍

ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതി നിഷാമിന് പരോള്‍

കൊച്ചി: തൃശൂരില്‍ ചന്ദ്രബോസിസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ച്‌ ഹൈക്കോടതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി പരോള്‍ അനുവദിച്ചത്. വ്യവസ്ഥകള്‍ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശം നല്‍കി. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതല്‍ 15 ദിവസത്തേക്കാണ് പരോള്‍.

2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപ്പിച്ച്‌ ചന്ദ്രബോസിനെ ആക്രമിക്കുകയിരുന്നു.
ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടർന്ന് ഇടിച്ച്‌ വീഴ്ത്തി. വീണുകിടന്ന ഇയാളെ വീണ്ടും ക്രൂരമായി മർദിച്ചെന്നാണ് കേസ്. പിന്നീട് ചികിത്സയിലിരിക്കെ ചന്ദ്രബോസ് മരിച്ചു. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് നിഷാം.

TAGS : LATEST NEWS
SUMMARY : Chandrabose hit-and-run murder case: Accused Nisham granted parole

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *