കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ

കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ

കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക പാനലില്‍ ബി ജെ പി അനുകൂല അഭിഭാഷകരെ മറികടന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ എം എല്‍ എ. ഇതാദ്യമായാണ് ഉന്നത കോണ്‍ഗ്രസ് നേതാവ് കേന്ദ്ര സർക്കാർ പാനലില്‍ ഉള്‍പ്പെടുന്നത്. എൻ എച്ച്‌ എ ഐ സെപ്റ്റംബർ ഏഴിന് റീജിനല്‍ ഓഫീസുകള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേന്ദ്രസർക്കാരിൻറെ കീഴിലുള്ള ദേശീയപാത അതോറിറ്റിക്ക് വേണ്ടി കോണ്‍ഗ്രസ് എംഎല്‍എ ചാണ്ടി ഉമ്മൻ ഇനി കോടതികളില്‍ ഹാജരാകും. സംഘപരിവാർ ബന്ധമുള്ള അഭിഭാഷകരെ മാത്രമാണ് ബിജെപി നേതൃത്വം ഇതുവരെ കേന്ദ്രസർക്കാർ സ്ഥാപനങ്ങളില്‍ അഭിഭാഷകരായി നിയമിച്ചിരുന്നത്.

മുമ്പ് താൻ ഈ പാനലില്‍ ഉണ്ടായിരുന്നെന്നും പുതുക്കി ഇറക്കിയപ്പോള്‍ വീണ്ടും ഉള്‍പ്പെടുത്തിയതാകാമെന്നാണ് ചാണ്ടി ഉമ്മൻ പറയുന്നത്. അതേസമയം ബിജെപി അഭിഭാഷകർക്കിടയില്‍ ഇത് വലിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളിലും വിഷയം ചർച്ചയാകാനും സാധ്യതയുണ്ട്.

TAGS : CHANDI UMMAN | ADOVACATE PANEL | CENTRAL GOVERNMENT
SUMMARY : Chandy Oommen MLA in central government advocate panel

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *