ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം; നടപടി ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി

ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം; നടപടി ലഘൂകരിച്ച് പുതിയ ഉത്തരവിറക്കി

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും, ഗസറ്റ് വിജ്ഞാപനം വഴി മാറ്റം വരുത്തിയ പേര്, ഇനി ജനന രജിസ്‌ട്രേഷനില്‍ ഒറ്റത്തവണ മാറ്റം വരുത്താനാവും. വര്‍ഷങ്ങളായി നിലനിന്ന സങ്കീര്‍ണതയ്ക്കാണ് സര്‍ക്കാര്‍ പരിഹാരം കണ്ടിരിക്കുന്നത്.

പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസ്റ്റഡ് വിജ്ഞാപനം ഇറക്കിയാല്‍ അതുവഴി ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താന്‍ കഴിയുന്ന വിധമാണ് പുതിയ ഉത്തരവ്. സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്തി വിജ്ഞാപനമിറക്കേണ്ടതില്ല. ഇതിനുള്ള സൗകര്യം കെ-സ്മാര്‍ട്ടിലും ഒരുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. നവകേരള സദസ്സില്‍ വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ ലഘൂകരിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.

TAGS: KERALA
SUMMARY: Birth certificate registrations in kerala to be made ease

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *