കുസാറ്റ് ദുരന്തത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; മുൻ പ്രിൻസിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ പ്രതികള്‍

കുസാറ്റ് ദുരന്തത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; മുൻ പ്രിൻസിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ പ്രതികള്‍

കൊച്ചി: കുസാറ്റില്‍ എഞ്ചിനീയറിങ് വിഭാഗം സംഘടിപ്പിച്ച സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രത്തില്‍ മൂന്നു പ്രതികളാണുള്ളത്. മുൻ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹു, അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ. ബിജു എന്നിവരാണ് പ്രതികള്‍. മനപ്പൂർവമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് കൈ‌മാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 2023 നവംബർ 25നാണ് ദുരന്തം ഉണ്ടായത്.

TAGS : LATEST NEWS
SUMMARY : Charges filed in Cusat disaster; Three teachers, including the former principal, are accused

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *