നവീൻ ബാബുവിനെ യാത്രയയപ്പിനിടെ അപമാനിക്കാൻ ആസൂത്രണം നടത്തി, തെളിവുകള്‍ ദിവ്യയുടെ ഫോണില്‍’; കേസില്‍ കുറ്റപത്രം ഉടൻ

നവീൻ ബാബുവിനെ യാത്രയയപ്പിനിടെ അപമാനിക്കാൻ ആസൂത്രണം നടത്തി, തെളിവുകള്‍ ദിവ്യയുടെ ഫോണില്‍’; കേസില്‍ കുറ്റപത്രം ഉടൻ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ പരാമർശമെന്ന് കുറ്റപത്രം. കൊലപാതക സാധ്യതകള്‍ പൂർണമായും തള്ളി. കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട് രാസപരിശോധന ഫലം കൂടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

കുറ്റപത്രം ഈ മാസം അവസാനത്തോടെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കണ്ണൂര്‍ ടൗണ്‍ എസ്‌എച്ച്‌ഒ ആണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സുപ്രിംകോടതിയെ സമീപിക്കുമെന്ന് കുടുംബം പറഞ്ഞിരുന്നു.

TAGS : ADM NAVEEN BABU DEATH
SUMMARY : Chargesheet says PP Divya’s remarks led to Naveen Babu’s suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *