ബെംഗളൂരു : ശ്രീനാരായണസമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു. സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, എ.ബി. അനൂപ്, ടി.വി. ചന്ദ്രൻ, എ.ബി. ഷാജ്, പുഷ്പനാഥ്, ഉമേഷ് ശർമ, സലില മോഹൻ എന്നിവർ പൂജകൾക്ക് നേതൃത്വം നൽകി. വിഖ്യാതാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. സമിതി പൂജാരി ചെറുവുള്ളിൽ വിപിൻ ശാന്തി കാർമികത്വം വഹിച്ചു. സി.പി. മോഹനനും കുടുംബവും ചതയപൂജയും അന്നദാനവും വഴിപാടായി നടത്തി.
<BR>
TAGS : SREE NARAYANA SAMITHI

Posted inASSOCIATION NEWS
