മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുൻകൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍ ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുൻകൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സംവിധായകന്‍ അഖില്‍ മാരാര്‍ സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കൊല്ലം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ കോടതിയെ അറിയിച്ചു. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാന്‍ താത്പര്യമില്ലെന്നാണ് അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഇതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ 1 ലക്ഷം കൊടുക്കാം എന്നു നേരത്തെ തന്നെ പറഞ്ഞിരുന്ന അഖില്‍ മാരാര്‍ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റില്‍ ഇതിനെക്കുറിച്ച്‌ പറഞ്ഞിരുന്നില്ല. എന്നാല്‍ കമന്റുകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

TAGS : AKHIL MARAR | MINISTERS RELIEF FUND | WAYANAD LANDSLIDE
SUMMARY : Campaign against Chief Minister’s Relief Fund; Akhil Marar in High Court seeking anticipatory bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *