ചേലക്കര ഉപതിരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ ഡ്രൈ ഡേ

ചേലക്കര ഉപതിരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ ഡ്രൈ ഡേ

തൃശൂര്‍: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 11 മുതല്‍ 13വരെ ചേലക്കര നിയോജക മണ്ഡല പരിധിയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു. 11ന് വൈകിട്ട് ആറ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന നവംബര്‍ 13 വൈകിട്ട് ആറ് മണി വരെയായിരിക്കും ഡ്രൈ ഡേ എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വോട്ടെണ്ണല്‍ ദിവസമായ നവംബര്‍ 23നും ഡ്രൈ ഡേ ആയിരിക്കും. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.
<BR>
TAGS : BY ELECTION | DRY DAY
SUMMARY : Chelakkara by-election; November 11 to 13 is a dry day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *