ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ചും വെട്ടിപരുക്കേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതുജയൻ്റെ വീട് നാട്ടുകാർ അടിച്ചുതകർത്തു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് വടക്കേക്കര പോലീസ് ഉടൻ സംഭവസ്ഥലത്തെത്തി വീടിന് മുൻപിൽ നിന്ന് നാട്ടുകാരെ മാറ്റി. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് ക്രൂരകൊലപാതകം അരങ്ങേറിയത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയാണ് പ്രതി റിതു. ഇയാളുടെ ആക്രമണത്തില്‍ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിന് തല് സാരമായി പരുക്കേറ്റു. ജിതിന്‍ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു റിതുവിന്റെ മൊഴി.
<BR>
TAGS : HOUSE VANDALIZED
SUMMARY : Chendamangalam massacre: Accused’s house vandalized by locals

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *