ചേന്ദമം​ഗലം കൂട്ടക്കൊല: ഋതുവിന് മാനസിക വിഭ്രാന്തിയില്ല, കുറ്റപത്രം ഇന്ന് സമർപ്പിക്കും

ചേന്ദമം​ഗലം കൂട്ടക്കൊല: ഋതുവിന് മാനസിക വിഭ്രാന്തിയില്ല, കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പോലിസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിലെ പ്രതിയായ ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പോലിസിന്റെ കണ്ടെത്തൽ. ആക്രമണം നടക്കുന്ന സമയത്ത് ഋതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ മാസമായിരുന്നു ഒരു കുടുംബത്തിലെ മൂന്ന് ആളുകളെയും ഋതു കൊലപ്പെടുത്തിയത്. അയൽ വീട്ടിൽ അതിക്രമിച്ചു കയറി ഋതു മൂന്ന് ആളുകളെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കാട്ടിപ്പറമ്പിൽ വേണു, വേണുവിന്റെ ഭാര്യയായ ഉഷ, മകൾ വിനിഷ എന്നിവരെയാണ് ഋതു കൊന്നത്. മൂന്ന് ആളുകളെയും തലക്കടിച്ചായിരുന്നു പ്രതി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പരുക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഈ ക്രൂരകൃത്യം നടത്തിയതിനുശേഷം പ്രതി പൊലിസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഇതിനു പുറമേ അഞ്ച് കേസുകളിലും ഋതു പ്രതിയാണ്. 2021 മുതൽ ഋതുവിനെ പോലിസ് നിരീക്ഷിച്ചുവരികയായിരുന്നു. കഴിഞ്ഞ നവംബറിലും ഡിസംബറിലും ചേന്ദമംഗലത്തെ ഋതുവിന്റെ വീട്ടിൽ പോലിസ് എത്തിയിരുന്നു.

പ്രതിക്കെതിരെ നേരത്തെ തന്നെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു ദാരുണ സംഭവം ഉണ്ടാകില്ലെന്നും നാട്ടുകാർ ആരോപണം ഉന്നയിക്കുന്നുണ്ട്. തന്നെയും വീട്ടുകാരെയും കളിയാക്കിയതിന് പിന്നാലെയാണ് താൻ ഇത്തരത്തിലൊരു ആക്രമണം നടത്തിയതെന്നാണ് ഋതു ചോദ്യം ചെയ്യലിൽ പറഞ്ഞത്.
<BR>
TAGS :  CHENDAMANGALAM MURDERER
SUMMARY : Chendamangalam massacre: Ritu not mentally disturbed; The charge sheet will be submitted today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *