ഐപിൽ 2024; ചെപ്പോക്കില്‍ വീണ് ചെന്നൈ

ഐപിൽ 2024; ചെപ്പോക്കില്‍ വീണ് ചെന്നൈ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍‌സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്‍കി. ഒരു സിക്‌സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍‌സ്റ്റോ പുറത്തായത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്‌കോറര്‍. ജോണി ബെയർസ്റ്റോ, റൈലി റൂസ്സോ എന്നിവരുടെ ഇന്നിങ്സാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. പ്രധാന ബൗളറായ ദീപക് ചാഹർ രണ്ടു പന്തുകൾ മാത്രം എറിഞ്ഞ ശേഷം പരിക്കേറ്റ് മടങ്ങിയതും പരിക്കു കാരണം മതീഷ പതിരണയുടെ സേവനം നഷ്ടമായതും ചെന്നൈക്ക് കാര്യങ്ങൾ കടുപ്പമാക്കി.

163 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന് നാലാം ഓവറിൽ തന്നെ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്ങിനെ (13) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ തകർത്തടിച്ച ബെയർസ്റ്റോ – റൂസ്സോ സഖ്യം മത്സരം പഞ്ചാബിന്റെ വരുതിയിലാക്കി. 64 റൺസാണ് ഈ കൂട്ടുകെട്ട് പഞ്ചാബ് സ്കോർബോർഡിലെത്തിച്ചത്. 30 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 46 റൺസെടുത്ത ബെയർസ്റ്റോടെ മടക്കി ശിവം ദുബെ ഒടുവിൽ ഈ കൂട്ടുകെട്ട് പൊളിച്ചു.

പഞ്ചാബിനായി രാഹുൽ ചാഹർ നാല് ഓവറിൽ വെറും 16 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോൾ ഹർപ്രീത് നാല് ഓവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *