മഴ ഭീഷണിക്കിടെ ചെന്നൈ – ബെംഗളൂരു ഐപിഎൽ മത്സരത്തിന് തുടക്കം

മഴ ഭീഷണിക്കിടെ ചെന്നൈ – ബെംഗളൂരു ഐപിഎൽ മത്സരത്തിന് തുടക്കം

ബെംഗളൂരു: ഐപിഎല്ലിൽ നിർണായകമായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ മഴ. ടോസ് നഷ്ടപ്പെട്ട് ബെംഗളരു ആദ്യം ബാറ്റുചെയ്യുന്നതിനിടെയാണ് മഴയെത്തിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

മൂന്നോവർ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 31 റൺസാണ് ബെംഗളൂരുവിന്റെ സമ്പാദ്യം. ഓപ്പണർമാരായ വിരാട് കോഹ്ലി (ഒമ്പത് പന്തിൽ 19), ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് (ഒമ്പത് പന്തിൽ 12) എന്നിവരാണ് ക്രീസിലുള്ളത്. ചെന്നൈക്കായി തുഷാർ ദേശ്പാണ്ഡെ രണ്ട് ഓവർ എറിഞ്ഞ് 15 റൺസ് വിട്ടുനൽകി. ശർദുൽ താക്കൂർ ഒരോവർ എറിഞ്ഞ് 16 റൺസ് വഴങ്ങി.

അവശേഷിക്കുന്ന പ്ലേഓഫ് സീറ്റിലേക്ക് ആര് വരും എന്ന് നിർണയിക്കുന്ന മത്സരമാണ് ഇന്നത്തേത്. ജയിച്ചാലും തോറ്റാലും മഴ കാരണമായോ മറ്റോ മത്സരം ഉപേക്ഷിച്ചാലും ചെന്നൈക്ക് പ്ലേഓഫ് ഉറപ്പിക്കാം. മറിച്ചാകണമെങ്കിൽ ബെംഗളൂരുവിന് 18 റൺസിനെങ്കിലും ചെന്നൈയെ പരാജയപ്പെടുത്താനാവണം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *