തെളിവെടുപ്പിനിടെ ചെന്താമര തന്നെ നോക്കി ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസി

തെളിവെടുപ്പിനിടെ ചെന്താമര തന്നെ നോക്കി ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസി

പാലക്കാട്‌: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിലായിട്ടും ഭയം വിട്ടുമാറാതെ ബോയിൻ കോളനിയിലെ താമസക്കാർ. തെളിവെടുപ്പിന് വന്നപ്പോഴും ചെന്താമര തന്നെ നോക്കി ഭീഷണിപ്പെടുത്തിയെന്ന് പ്രദേശവാസിയായ പുഷ്പ പറയുന്നു. മുമ്പും പുഷപക്ക് നേരെ ഇയാള്‍ വധഭീഷണി മുഴക്കിയിരുന്നു. ചെന്താമരക്ക് വധശിക്ഷ നല്‍കാതെ ഭയം മാറില്ലെന്നാണ് ഇവർ പറയുന്നത്.

‘അയാളെ കണ്ടപ്പോള്‍ തന്നെ കൈയും കാലും വിറച്ചു. ഏതെങ്കിലും ഒരു പഴുത് കിട്ടിയിരുന്നെങ്കില്‍ അയാള്‍ എന്നെയും തീര്‍ത്തേനെ. അയാള്‍ക്ക് ഒരു കുറ്റബോധവുമില്ല. ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ ഭയമാണ്. ഇനി മാറിത്താമസിക്കുകയാണ്. എനിക്ക് മടുത്തു. ഇവിടെ വെറുത്തുപോയി’- പുഷ്പ പറഞ്ഞു.

ചൊവ്വാഴ്ച കനത്ത പോലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ് പൂർത്തിയാക്കിയത്. യാതൊരു ഭാവഭേദവും പശ്ചാത്താപവും ഇല്ലാതെയാണ് ഇയാള്‍ കൊലപാതക രീതിയും രക്ഷപ്പെട്ട വഴികളും പോലീസിനോട് വിശദീകരിച്ചത്. കൊലപാതകം നടന്ന സ്ഥലത്തും പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തുമാണ് തെളിവെടുപ്പ് നടത്തിയത്.

നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പോലീസിനൊപ്പം കൊല നടത്തിയ സ്ഥലത്തും അതിനുശേഷം വീട്ടിലേക്ക് പോയതും മലയില്‍ പോയി ഒളിച്ചത് എങ്ങനെയാണെന്നത് ഉള്‍പ്പെടെ ചെന്താമര എല്ലാ കാര്യങ്ങളും വിശദീകരിച്ചുകൊടുത്തത്.

TAGS : LATEST NEWS
SUMMARY : The neighbor said that Chentamara looked at him and threatened him during the taking of evidence

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *