ചെറുകാട് അവാര്‍ഡ് ഇന്ദ്രന്‍സിന്റെ ഇന്ദ്രധനുസ്സിന്

ചെറുകാട് അവാര്‍ഡ് ഇന്ദ്രന്‍സിന്റെ ഇന്ദ്രധനുസ്സിന്

പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് നടൻ ഇന്ദ്രൻസിന്റെ ആത്മകഥ ”ഇന്ദ്രധനുസ്സ് ‘ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 28ന് വൈകിട്ട് 3.30ന് പെരിന്തൽമണ്ണ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ചെറുകാട് അനുസ്മരണത്തിൽ മന്ത്രി എം.ബി. രാജേഷ് പുരസ്കാരം നൽകും. കഥാകൃത്ത് അശോകൻ ചരുവിൽ, ഡോ. കെ.പി. മോഹനൻ, കവി ഒ.പി.സുരേഷ് എന്നിവരാണ് അവാർഡ് നിർണ്ണയ സമിതിയിലുണ്ടായിരുന്നത്.

കണ്ണീര്‍ക്കണങ്ങളില്‍ മഴവില്ല് വിരിയിക്കുന്ന ഇന്ദ്രജാലമാണ് തന്റെ ആത്മകഥാരചനയില്‍ ഇന്ദ്രന്‍സ് പ്രകടിപ്പിയ്ക്കുന്നതെന്ന് സമിതി വിലയിരുത്തി. ലോക പ്രശസ്ത ആത്മകഥകളില്‍ ഒന്നായ ചാര്‍ളി ചാപ്ലിന്റെ ആത്മകഥയില്‍ പ്രകടമാകുന്ന തരത്തില്‍ കണ്ണീരിന്റെ ലാവണ്യവും നര്‍മ്മവും ഇന്ദ്രധനുസ്സില്‍ വായനക്കാര്‍ അനുഭവിക്കുന്നു. നാട്ടുഭാഷയുടെ ചാരുതയും നാടന്‍ മനുഷ്യരുടെ ജീവിതഗന്ധവും ഈകൃതിയെ വ്യതിരിക്തമാക്കുന്നു എന്നും ജീവിതപ്പാതയുടെ കരുത്തും കാന്തിയും പ്രകടമാക്കുന്നതാണ് അവാര്‍ഡ് കൃതിയെന്നും സമിതി അഭിപ്രായപ്പെട്ടു.
<br>
TAGS : AWARD | INDRANS
SUMMARY :

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *