ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: ഇടക്കാല സ്റ്റേയില്ലെന്ന് ഹൈക്കോടതി

ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: ഇടക്കാല സ്റ്റേയില്ലെന്ന് ഹൈക്കോടതി

കോഴിക്കോട്: ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ്‌ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹര്‍ജിയില്‍ സര്‍ക്കാരിനെ എതിര്‍ കക്ഷി ആക്കാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണം നല്‍കിയില്ലെന്ന കോണ്‍ഗ്രസ് പാനലിന്റെ ഹര്‍ജിയിലാണ് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ 16ന് നടന്ന തിരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ക്കടക്കം വോട്ട് ചെയ്യാനായില്ലെന്നും, അക്രമണ സംഭവങ്ങളും ചൂണ്ടി വിശദമായ ഹര്‍ജി യുഡിഎഫ് ഇന്ന് ഫയല്‍ ചെയ്തു.

ഈ കേസില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കോണ്‍ഗ്രസ് വിമതര്‍ സിപിഎം പിന്തുണയോടെയാണ് ബാങ്കിന്റെ അധികാരം പിടിച്ചെടുത്തത്. ഇതിനെതിരെയാണ് ഔദ്യോഗിക പാനലായി മത്സരിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്.

TAGS : LATEST NEWS
SUMMARY : Chevayur Cooperative Bank Election: High Court No Interim Stay

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *