ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു

ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഉയർന്ന ഉപഭോഗവും പ്രതികൂല കാലാവസ്ഥയും തീറ്റച്ചെലവു വർധിച്ചതുമാണ് വില വർധനവിന്റെ കാരണം. ഇതിനോടകം കോഴിവില 300 രൂപയായി ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഇറച്ചി വ്യാപാരികൾ പറഞ്ഞു. നഗരത്തിൽ കഴിഞ്ഞ ദിവസം വരെ ഒരു കിലോ കോഴിയിറച്ചിക്ക് (സ്കിൻലെസ്) 220-280 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ കോഴിയിറച്ചി വില കിലോയ്ക്ക് 300നും 350നും ഇടയിലാണ്.

ജീവനുള്ള കോഴിക്ക് മൊത്തവിപണിയിൽ കിലോയ്ക്ക് 156 മുതൽ 157 രൂപ വരെയും ചില്ലറ വിപണിയിൽ 180 മുതൽ 200 രൂപ വരെയുമാണ് വില. കടുത്ത ചൂട് കാരണം കോഴികളുടെ ആയുസ്സ് കുറയ്ക്കുകയും വില കുതിച്ചുയരുകയും ചെയ്യുന്നതായി പൗൾട്രി ഫാം ഉടമകൾ പറയുന്നു. കാലവർഷം ആരംഭിച്ചാൽ വിലയിൽ നേരിയ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാഷണൽ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഇസിസി) മൈസൂരു സോണൽ ചെയർമാൻ സതീഷ് ബാബു പറഞ്ഞു. തമിഴ്‌നാട്, കേരളം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലും കോഴിയിറച്ചി വിലയിൽ വർധന ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *