കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ കുറഞ്ഞതായി മുഖ്യമന്ത്രി

കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ കുറഞ്ഞതായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്താദ്യമായി ജെന്‍ഡര്‍ ബജറ്റിംഗ് നടപ്പാക്കിയ കേരളത്തില്‍ സ്ത്രീകള്‍ക്കുനേരേയുള്ള ആക്രമണങ്ങള്‍ കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ കമ്മിഷന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2023-ല്‍ സ്ത്രീകള്‍ക്കെതിരേ 18,900 കേസുകളാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞവർഷം അത് 17,000 ആയി കുറഞ്ഞു.

സ്ത്രീധനപീഡന, ഗാർഹികപീഡന കേസുകളും കുറഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. എങ്കിലും കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം ഇപ്പോഴും നടക്കുന്നുവെന്നത് ഗൗരവമേറിയതാണ്. സ്ത്രീയുടെ അവകാശവും മാന്യതയും പലപ്പോഴും എഴുത്തുകളിലും ചർച്ചകളിലും മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ കാഴ്ചപ്പാട് തിരുത്തണം -മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

TAGS : LATEST NEWS
SUMMARY : Chief Minister says attacks on women have decreased in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *