തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്ടെത്തും

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്ടെത്തും

പാലക്കാട്‌: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് പാലക്കാട്ടെത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 11 മണിയ്ക്ക് മേപ്പറമ്പിലാണ് ഇന്നത്തെ ആദ്യ പൊതു സമ്മേളനം. വൈകിട്ട് 5 ന് മാത്തൂർ, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും മുഖ്യമന്ത്രി പങ്കെടുക്കും. കണ്ണാടി, ഒലവക്കോട്, സുല്‍ത്താൻപേട്ട എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ ആവേശം വിതയ്ക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വരവ്.

യുഡിഎഫിലെയും എന്‍ഡിഎയിലെയും പ്രമുഖ നേതാക്കളായ ദീപാ ദാസ് മുന്‍ഷി, കെ സുധാകരന്‍, വി ഡി സതീശന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇന്നത്തെ പര്യടനം രാവിലെ 7 മണിക്ക് പുതുപ്പള്ളി തെരുവില്‍ നിന്ന് തുടങ്ങി വൈകുന്നേരം നാല് മണിക്ക് വിക്ടോറിയ കോളേജ് പരിസരത്ത് റോഡ് ഷോയോടെ അവസാനിക്കും

TAGS : PINARAY VIJAYAN | PALAKKAD
SUMMARY : Chief Minister will visit Palakkad today for election campaign

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *