നവ എക്‌സ്പ്രഷന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമിയില്‍ ചിലങ്ക പൂജ

നവ എക്‌സ്പ്രഷന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമിയില്‍ ചിലങ്ക പൂജ

ബെംഗളൂരു: നവ എക്‌സ്പ്രഷന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമിയില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചിലങ്ക പൂജ നടന്നു. ബിദര്‍ഗുപ്പെ ബിആര്‍എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കന്നഡ ചലച്ചിത്ര സംഗീത സംവിധായകനും, തിരക്കഥാകൃത്തുമായ വി മനോഹര്‍ വിശിഷ്ടാതിഥിയായി. സര്‍ജാപുര മലയാളി സമാജം സ്ഥാപകനും പ്രസിഡണ്ടുമായ രാജീവ്കുമാര്‍, ബിജെപി യുവമോര്‍ച്ച ബെംഗളൂരു സൗത്ത് ജില്ലാ പ്രസിഡണ്ടും യമരെ പഞ്ചായത്ത് അംഗവുമായ പുനീത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. നൃത്താധ്യാപിക ഗുരു ദീപ സംഗീതിന്റെ ശിക്ഷണത്തിലുള്ള 50 ലധികം കുട്ടികളുടെ നൃത്താവതരണവും നടന്നു.

ഇന്ദിരാനഗറിലും സര്‍ജാപൂരിലും ശാഖകളുള്ള പ്രശസ്ത നൃത്ത സ്ഥാപനമാണ് നവ എക്‌സ്പ്രഷന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമി. സ്ഥാപകയായ ഗുരു ദീപ സംഗീത്, ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയില്‍ പരിശീലനം നേടിയ ഭരതനാട്യം നര്‍ത്തകിയാണ്. ഇന്ത്യയിലുടനീളമുള്ള നിരവധി നര്‍ത്തകരില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം നര്‍ത്തകിമാരില്‍ ഒരാളാണ് ദീപ. രണ്ട് പതിറ്റാണ്ടിലേറെയായി കലാരംഗത്തുള്ള ദീപ, ഇന്ത്യ, യുഎസ്എ, യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലെ പ്രശസ്തമായ നൃത്തോത്സവങ്ങളിലും വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി അംഗീകാരങ്ങള്‍ ദീപയെ തേടിയെത്തിയിട്ടുണ്ട്. 2009-ല്‍ ബെംഗളൂരുവില്‍ ആദ്യ നൃത്ത വിദ്യാലയം കലാസ്മൃതി സ്ഥാപിച്ചു. ഇന്ദിരാനഗര്‍, സര്‍ജാപൂര എന്നിവിടങ്ങളിലെ ശാഖകളിലായി 200-ലധികം വിദ്യാര്‍ഥികള്‍ വിവിധ ക്ലാസിക്കല്‍ കലാരൂപങ്ങള്‍ പരിശീലിക്കുന്നുണ്ട്.

ഭരതനാട്യം, വീണ ഇന്‍സ്ട്രുമെന്റല്‍സ്, കര്‍ണാടക വോക്കല്‍, ഗിറ്റാര്‍, ബോളിവുഡ് നൃത്തം, ചെണ്ട, വെസ്റ്റേണ്‍, കര്‍ണാടക കീബോര്‍ഡ്, ഒഡീസി, കലയും കരകൗശലവും ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ നവ എക്‌സ്പ്രഷന്‍സില്‍ നല്‍കുന്നുണ്ട്.
<br>
TAGS : ART AND CULTURE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *