കിഴക്കന്‍ ലഡാക്കില്‍ ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

കിഴക്കന്‍ ലഡാക്കില്‍ ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ സംഘര്‍ഷമുണ്ടായ പ്രദേശത്തുനിന്ന് മൂന്ന് മൈല്‍ അകലെയാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ജനവാസ മേഖലകളില്‍ നിന്ന് മാറാന്‍ ജനങ്ങള്‍ക്ക് പണം കൊടുത്തെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്ന കിഴക്കന്‍ ലഡാക്, അരുണാചല്‍ പ്രദേശിലെ ഡോക്്‌ലാം എന്നിങ്ങനെയുള്ള പ്രദേശങ്ങള്‍ക്ക് തൊട്ടടുത്താണ് ഗ്രാമങ്ങളുണ്ടാക്കാനായി ചൈന നീക്കം നടത്തുന്നത്. ജനവാസ യോഗ്യമല്ലാത്ത പ്രദേശത്ത് സൈന്യത്തെ ഉപയോഗിച്ച് പുതിയ വഴികള്‍ വെട്ടിത്തെളിച്ചാണ് ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയുമായി ബന്ധപ്പെട്ട അതിര്‍ത്തിയില്‍ മാത്രം ചൈന 12ഓളം ഗ്രാമങ്ങള്‍ നിര്‍മിച്ചെന്ന നിര്‍ണായക വിവരവും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യ, ഭൂട്ടാന്‍, നേപ്പാള്‍ മുതലായ രാജ്യങ്ങളുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തിനു സമീപമെല്ലാം ഗ്രാമങ്ങളുടെ നിര്‍മാണം നടക്കുന്നുണ്ട്. ചൈന അതിര്‍ത്തി പ്രദേശം വിപുലീകരിക്കുന്നുവെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ വിശദമായി മാപ്പ് ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
<BR>
TAGS : EASTERN LADAKH | CHINESE ENCROACHMENT
SUMMARY : China builds new villages in eastern Ladakh; New York Times report

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *