പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കും; പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന

പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കും; പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി. ഇരുവരും ഫോണിൽ സംസാരിച്ചതായാണ് വിവരം. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു. ചൈനയുടെ നിലപാടിനോട് ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്.

അതേസമയം ഇന്ത്യയ്ക്ക് നേരെ പ്രകോപനവും ഭീഷണിയും പാക് ശക്തികൾ തുടരുകയാണ്. 130 ആണവായുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്നും വെള്ളംകുടി മുട്ടിച്ചാൽ യുദ്ധമെന്നുമാണ് പാക് റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി ഭീഷണി ഉയർത്തിയിട്ടുണ്ട്. അതിർത്തി കടന്നെന്ന് ആരോപിച്ച് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടയക്കാൻ പാക് സേന ഇതുവരെ തയ്യാറായില്ല. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഓരോ ഇന്ത്യാക്കാരുടെ ഉള്ളിലും പ്രതിഷേധം അലയടിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്.

TAGS: WORLD | PAKISTAN
SUMMARY: China gives open support to pakistan, Indian min to meet today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *