മലയാളി ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഏഴരക്കോടി തട്ടി; ചൈനീസ് പൗരന്മാർ അറസ്റ്റിൽ

മലയാളി ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഏഴരക്കോടി തട്ടി; ചൈനീസ് പൗരന്മാർ അറസ്റ്റിൽ

ചേർത്തല: ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതിമാരില്‍നിന്ന് ഓൺലൈനിലൂടെ ഏഴരക്കോടി തട്ടിയെടുത്ത കേസിൽ രണ്ട് ചൈനീസ് പൗരന്മാർ ഗുജറാത്തില്‍ അറസ്റ്റിലായി. തായ്‌വാനില്‍ താമസിക്കുന്ന വെയ് ചുങ് വാൻ, ഷെൻ ഹോ എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്ത് പോലീസ് പിടികൂടിയ പ്രതികളെ കേരളാ പോലീസ് കസ്റ്റഡിയിൽ വാങ്ങി ആലപ്പുഴയിൽ എത്തിച്ചു.

കഴി‍ഞ്ഞ ജൂണിലാണ് തട്ടിപ്പ് നടന്നത്. ഓഹരി വിപണിയിൽ അമിതലാഭം വാ​ഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.  അന്യ സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ കേസില്‍ അറസ്റ്റിലായിരുന്നു. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെയാണ് ആദ്യം അറസ്റ്റു ചെയ്തത്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്യ സംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും പിന്നാലെ നിർമൽ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്നായിരുന്നു ചൈനീസ് പൗരന്മാർക്കായുള്ള അന്വേഷണം. പ്രതികളെ നാളെ ചേർത്തല കോടതിയിൽ ഹാജരാക്കും.
<BR>
TAGS : ONLINE FRAUD | ARRESTED
SUMMARY : Chinese nationals arrested for defrauding a Malayali doctor couple of Rs. 7.5 crore

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *