കെ.ആർ.പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ചര്‍ച്ച് ക്രിസ്മസ് ആഘോഷം

കെ.ആർ.പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ചര്‍ച്ച് ക്രിസ്മസ് ആഘോഷം

ബെംഗളൂരു : കെ.ആർ.പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയിലെ ക്രിസ്മസ് സോഷ്യൽ പരിപാടികള്‍ക്ക് തുടക്കമായി. ഞായറാഴ്ച രാവിലെ പ്രഭാത പ്രാർഥനയും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാദര്‍ ലിജോ ജോസഫ് പ്രാർഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി. തുടർന്ന് ക്രിസ്മസിനോടനുബന്ധിച്ച് ഇടവകയിലെ ആധ്യാത്മിക കൂട്ടായ്മകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ഇടവക ട്രസ്റ്റി ജോൺ തോമസ്, ഇടവക സെക്രട്ടറി ബിനോയ്‌ സി.കെ കൺവീനർ അജോയ് ജോസഫ് എന്നിവര്‍ നേതൃത്വം നൽകി.

24-ന് ക്രിസ്മസ് സർവീസ് നടക്കും. വൈകീട്ട് ആറിന് സന്ധ്യാ പ്രാർഥനയോടെ തുടങ്ങും. 25-ന് പുലർച്ചെ 4-ന് തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന എന്നിവയുമുണ്ടാകും.

ചിത്രങ്ങള്‍

 

<BR>
TAGS : CHRISTMAS -2024

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *