റോഡ് നവീകരണ പ്രവൃത്തി; ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹനം ഗതാഗതം നിയന്ത്രിക്കും

റോഡ് നവീകരണ പ്രവൃത്തി; ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹനം ഗതാഗതം നിയന്ത്രിക്കും

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. കഴിഞ്ഞ രണ്ട് വർഷമായി റോഡിൻ്റെ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള എൻജിഒ അൺബോക്‌സിംഗ് ബിഎൽആർ ഫൗണ്ടേഷൻ, ബിബിഎംപിയുമായി സഹകരിച്ചാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

വാഹന ഗതാഗതം അടച്ചതിനുശേഷം, ബ്രിഗേഡ് റോഡിലും സെൻ്റ് മാർക്‌സ് റോഡ്, മ്യൂസിയം റോഡ് തുടങ്ങിയ അനുബന്ധ റോഡുകളിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചർച്ച്‌ സ്ട്രീറ്റിലെ മിക്ക വ്യാപാരികളും കട അടച്ചിട്ടിട്ടുമുണ്ട്. ഗതാഗതം പുനസ്ഥാപിച്ച ശേഷം വീണ്ടും കടകൾ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം.

റോഡിൻ്റെയും നടപ്പാതയുടെയും അറ്റകുറ്റപ്പണികൾ, തെരുവ് വിളക്കുകൾ നവീകരിക്കൽ, മാലിന്യ നിർമാർജനവും ഡ്രെയിനേജും മെച്ചപ്പെടുത്തൽ, അലങ്കാര ചെടികൾ വെച്ചുപിടിപ്പിക്കൽ എന്നിവയാണ് നിലവിൽ ചർച്ച്‌ സ്ട്രീറ്റിൽ നടക്കുന്നത്. റിച്ച്മണ്ട് റോഡ്, വിട്ടൽ മല്യ റോഡ് എന്നിവിടങ്ങളിലും സമാനമായ നവീകരണ പ്രവൃത്തികൾ ഏറ്റെടുക്കുമെന്ന് അൺബോക്‌സിംഗ് ബിഎൽആർ ഫൗണ്ടേഷൻ അറിയിച്ചു.

TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Church Street revamp road closed for ten days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *