നേഹ ഹിരെമത് കൊലപാതകം; സിഐഡി കുറ്റപത്രം സമർപ്പിച്ചു

നേഹ ഹിരെമത് കൊലപാതകം; സിഐഡി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: മുൻ സഹപാഠിയുടെ കുത്തേറ്റ് കോൺഗ്രസ് നേതാവിന്റെ മകൾ മരിച്ച സംഭവത്തിൽ സിഐഡി കുറ്റപത്രം സമർപ്പിച്ചു. കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരെമത്തിന്റെ മകൾ നേഹ ഹിരെമത്തിനെയാണ് (23) സഹപാഠി കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സിഐഡി ഉദ്യോഗസ്ഥർ തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ചത്.

ഏപ്രിൽ 18ന് നേഹയുടെ സഹപാഠിയായ സവദത്തി സ്വദേശി ഫയാസ് ആണ് പെൺകുട്ടിയെ ആക്രമിച്ചത്. വിദ്യാനഗറിലെ കോളേജ് പരിസരത്ത് വെച്ചായിരുന്നു ആക്രമണം. കർണാടകയിലെ ബി.വി.ബി കോളേജിൽ ഒന്നാം വർഷ എം.സി.എ വിദ്യാർഥിയായിരുന്നു നേഹ. പ്രണയാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന്റെ കാരണം.

TAGS: KARNATAKA | NEHA HIREMATH
SUMMARY: CID files charge sheet in Neha Hiremath Murder Case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *