മുൻ മന്ത്രിക്കെതിരായ പീഡന പരാതി; അന്വേഷണം സിഐഡി ഏറ്റെടുത്തു

മുൻ മന്ത്രിക്കെതിരായ പീഡന പരാതി; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽഖർണിക്കെതിരായ പീഡന പരാതി ഇനി സിഐഡി അന്വേഷിക്കും. വ്യാഴാഴ്ചയാണ് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എംഎൽഎ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഹാവേരി സ്വദേശിനിയായ 34കാരിയാണ് സഞ്ജയ് നഗർ പോലീസിൽ പരാതി നൽകിയത്.

ധാർവാഡിലെ എംഎൽഎയായ കുൽക്കർണിയെ ഒന്നാം പ്രതിയായും സഹായി അർജുൻ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് എംഎൽഎ തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറഞ്ഞു.

സാമൂഹിക പ്രവർത്തകയായ തന്നെ ബെംഗളൂരുവിലെ വീട്ടിലേക്ക് എംഎൽഎ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു.

പിന്നീട് പലതവണ പലതവണ രാത്രികളിലും എംഎൽഎ തന്നെ ഫോണിൽ വിളിച്ച് ശല്യപെടുത്തിയിരുന്നു. എന്നാൽ ഫോൺ എടുക്കാതായപ്പോൾ ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ എംഎൽഎ യുവതിക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായും പരാതി നൽകിയിട്ടുണ്ട്.

TAGS: BENGALURU | RAPE
SUMMARY: CID takes over probe of rape charges on former Min Vinay Kulkarni

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *