സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സ്;  ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി

സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സ്; ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി

ബെംഗളൂരു: പ്രമുഖ പോപ്പ് ബാൻഡായ സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സിന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. ചൊവ്വാഴ്ച ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്. വേദിയിലെ സാങ്കേതിക കാരണങ്ങളാൽ ഷോ റദ്ദാക്കുന്നതായാണ് സിഗരറ്റ്സ് ആഫ്റ്റർ സെക്സ് നൽകിയ വിശദീകരണം.

ഇത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ഷോ റദ്ദാക്കിയെന്ന് അറിയിക്കുന്നത് ഹൃദയഭേദകമായെന്നും ബാൻഡ് ടീം പ്രതികരിച്ചു. അതേസമയം, അവസാന നിമിഷം ഷോ റദ്ദാക്കിയതിൽ ആരാധകർ നിരാശരായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം പലരും ഷോയ്ക്കായി ബെംഗളൂരുവിലെത്തിയിരുന്നു. ഷോ റദ്ദാക്കിയതിനാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് അധികൃതരും സിഗരറ്റ്സ് ആഫ്റ്റർ സെക്സ് ബാൻഡ് അറിയിച്ചു. എട്ടോ പത്തോ പ്രവൃത്തിദിനങ്ങൾക്കുള്ളിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

TAGS: BENGALURU | SHOW CANCELLED
SUMMARY: Cigarettes after sex band show in Bengaluru cancelled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *