സിനിമ ഷൂട്ടിങിനിടെ വാഹനാപകടം; പോലീസ് കേസെടുത്തു

സിനിമ ഷൂട്ടിങിനിടെ വാഹനാപകടം; പോലീസ് കേസെടുത്തു

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ പോലീസ് കേസെടുത്തു. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ എറണാകുളം എം.ജി റോഡിലാണ് സിനിമാ ഷൂട്ടിങിനിടെ അപകടമുണ്ടായത്.

അപകടത്തില്‍ നടൻ അർജുൻ അശോകൻ, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവർക്ക് പരുക്കേറ്റു. പരിസരത്തുണ്ടായ ഒരു ബൈക്ക് യാത്രികനും പരുക്കുണ്ട്. ചെയ്സിങ് സീൻ ചിത്രീകരിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റ് വാഹനങ്ങള്‍ അടുത്തില്ലാതിരുന്നത് വൻ അപകടങ്ങള്‍ ഇല്ലാതിരിക്കാൻ കാരണമായി.

TAGS : ACCIDENT | POLICE | KOCHI
SUMMARY : Car accident during movie shooting; Police registered a case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *