വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട വജ്രാഭരണം കണ്ടെത്തി യുവതിയെ തിരികെ ഏൽപ്പിച്ച് സിഐഎസ്എഫ്

വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട വജ്രാഭരണം കണ്ടെത്തി യുവതിയെ തിരികെ ഏൽപ്പിച്ച് സിഐഎസ്എഫ്

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനുള്ളിൽ വെച്ച് വജ്രാഭരണം നഷ്ടപ്പെട്ട യുവതിയെ സഹായിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. വിമാനത്താവളത്തിൽ വച്ച് വജ്രമോതിരം നഷ്ടപ്പെട്ട യുവതി ഉടൻതന്നെ സിഐഎസ്എഫിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം തന്നെ യുവതിയുടെ വജ്രാഭരണം കണ്ടെത്തി സിഐഎസ്എഫ് യുവതിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു.

ആകാംക്ഷ സിംഗ് എന്ന യുവതിയുടെ മോതിരമാണ് നഷ്ടപ്പെട്ടിരുന്നത്. സിഐഎസ്എഫിന്റെ ഭാഗത്തുനിന്നും ഉണ്ടായ സഹായം വിലമതിക്കാനാവാത്തതാണെന്നും ഇത്തരത്തിൽ സഹായിക്കുന്ന മനോഭാവത്തിന് നന്ദി എന്നും ആകാംക്ഷ സിംഗ് പറഞ്ഞു.

സിഐഎസ്എഫ് ഉദ്യോഗസ്ഥരായ രാജേഷ് സിംഗ്, വിനയ് കുമാർ റായി എന്നിവരുടെ സഹായത്തോടെ തന്റെ വജ്രമോതിരം തിരികെ ലഭിച്ചതായി ആകാംക്ഷ അറിയിച്ചു. ഇത് സംബന്ധിച്ച് ആകാംഷ സമൂഹമധ്യത്തിൽ പോസ്റ്റ്‌ പങ്കുവെച്ചിരുന്നു. ആകാംക്ഷയുടെ പോസ്റ്റിനോട് ഉടൻതന്നെ സിഐഎസ്എഫ് പ്രതികരിക്കുകയും ചെയ്തു. ഫീഡ്ബാക്കിന് നന്ദി എന്നും സന്ദേശം ഉടൻ തന്നെ രണ്ടു ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട് എന്നും സിഐഎസ്എഫ് പ്രതികരിച്ചു.

 

TAGS: BENGALURU | CISF
SUMMARY: CISF help flyer to find lost diamond ring at airport

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *