ആയുധം കയറ്റുന്നതിനിടെ തലയിൽ പതിച്ചു; സിഐഎസ്എഫ് ജവാൻ മരിച്ചു

ആയുധം കയറ്റുന്നതിനിടെ തലയിൽ പതിച്ചു; സിഐഎസ്എഫ് ജവാൻ മരിച്ചു

ബെംഗളൂരു: ആയുധം തലയിൽ വീണതിനെ തുടർന്ന് സിഐഎസ്എഫ് ജവാന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കൽപാകം ആണവ നിലയത്തിൽ നിയമിക്കപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാനും റായ്ച്ചൂർ മാൻവി താലൂക്കിലെ ആർജി ക്യാമ്പ് സ്വദേശി രവികിരൺ (36) ആണ് മരിച്ചത്.

തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തിൽ ആയുധം കയറ്റവേ അബദ്ധത്തിൽ തലയിൽ വീഴുകയായിരുന്നു. രവികിരണിന്റെ മൃതദേഹം അംബേദ്കർ സർക്കിളിലും ആർജി ക്യാമ്പിലും പൊതുദർശനത്തിന് വെച്ചു. പോലീസും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും ജവാന് അന്തിമോപചാരം അർപ്പിച്ചു. മാൻവി എം.എൽ.എ ഹമ്പയ്യ നായിക്, മുൻ എം.എൽ.എ വെങ്കടപ്പ നായിക് എന്നിവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നിരവധി പേർ രാവികിരണിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *