സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ കൊലപാതകം; റാന്നി പെരുനാട് നാളെ പ്രാദേശിക ഹര്‍ത്താല്‍

സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ കൊലപാതകം; റാന്നി പെരുനാട് നാളെ പ്രാദേശിക ഹര്‍ത്താല്‍

പത്തനംതിട്ട: നാളെ പത്തനംതിട്ട പെരുനാട്ടില്‍ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ഹർത്താല്‍ സംഘടിപ്പിച്ചിരിക്കുന്നത്. സിഐടിയു പ്രവര്‍ത്തകന്‍ ജിതിൻ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേ സമയം ജിതിന്റെ സംസ്കാര ചടങ്ങ് നാളെ നടക്കും. ജിതിന്റെ പൊതു ദർശനം സിപിഐഎം പെരുനാട് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ രാവിലെ മുതല്‍ ന‌ടക്കും. ഫെബ്രുവരി 16-നാണ് സിഐടിയു പ്രവര്‍ത്തകന്‍ ജിതിനെ എട്ട് പ്രതികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. സിഐടിയു ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ അംഗമാണ് ജിതിന്‍. കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചിരുന്നു.

TAGS : LATEST NEWS
SUMMARY : CITU activist Jithin murdered; Ranni Perunad local hartal tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *