മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സിറ്റി പോലീസ്

മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സിറ്റി പോലീസ്

ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. വായ്പ എടുക്കുന്നവരെ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുന്ന നിരവധി കേസുകളാണ് സമീപകാലത്ത് സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ഇതിനെതിരെ നടപടിയെന്ന നിലയിലാണ് മാർഗനിർദേശങ്ങളെന്ന് ബെംഗളൂരു സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു.

പുതിയ നിർദേശപ്രകാരം വായ്പ എടുക്കുന്നവരുടെ വീടുകളുടെ ചുമരുകളിൽ മൈക്രോ ഫിനാൻസ് കമ്പനികൾ എഴുതുന്നത് നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ധനകാര്യ ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനത്തിൽ പരാതിയുള്ള ആളുകൾ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനെ ബന്ധപ്പെടണം. ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന കമ്പനികളുടെ പട്ടിക തയ്യാറാക്കുകയും ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

എല്ലാ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരും അതാത് അധികാര പരിധിയിലെ മൈക്രോ ഫിനാൻസ് കമ്പനി മേധാവികളുമായി മാസത്തിലൊരിക്കലെങ്കിലും കൂടിക്കാഴ്ച നടത്തണം. ആർ‌ബി‌ഐ മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പകൾ തിരിച്ചുപിടിക്കുന്ന മൈക്രോ ഫിനാൻസ് കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

TAGS: BENGALURU | MICRO FINANCE
SUMMARY: Police issue guidelines for micro finance firms

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *