എഐ അധിഷ്ഠിത കാമറകൾ വഴി  രണ്ടരലക്ഷം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു പോലീസ്

എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു പോലീസ്

ബെംഗളൂരു: എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷത്തോളം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു സിറ്റി പോലീസ്. കഴിഞ്ഞ 90 ദിവസംകൊണ്ടാണ് ഇത്രയധികം കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞത്. ഇതിൽ 10 പേരെ അറസ്റ്റ് ചെയ്യ്തു. സേഫ് സിറ്റി പ്രൊജക്ടിന്‍റെ ഭാഗമായാണ് നഗരത്തിലെ വിവിധയിടങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച കാമറകൾ സ്ഥാപിച്ചത്.

ഓരോ ദൃശ്യങ്ങളും കൃത്യമായി പകർത്തി ഇവ പോലീസ് കമാൻഡ് സെന്ററിലേക്ക് അപ്‌ലോഡ് ചെയ്യും. ഇവിടെനിന്ന് ദൃശ്യങ്ങൾ ഫേഷ്യൽ റെകഗ്നിഷൻ സോഫ്റ്റ്‌വെയറിലൂടെ പരിശോധിക്കും. പോലീസിന്‍റെ ക്രിമിനൽ ഡാറ്റാബേസിലെ രേഖകളുമായി ഇവ ഒത്തുനോക്കിയാണ് കുറ്റവാളികളെ കണ്ടെത്തുന്നത്. 7500 കാമറകളാണ് സേഫ് സിറ്റി പദ്ധതിയുടെ ഭാഗമായി ബെംഗളൂരു നഗരത്തിലുടനീളം സ്ഥാപിച്ചത്. ഇതിൽ 1000 കാമറകളാണ് ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ്‌വെയറുകളുമായി ബന്ധിപ്പിച്ചത്.

TAGS: BENGALURU | CITY POLICE
SUMMARY: In crime fight, AI cameras give Bengaluru cops a leg-up

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *