ഗതാഗത നിയമലംഘനം; സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ട്രാഫിക് പോലീസ്

ഗതാഗത നിയമലംഘനം; സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ട്രാഫിക് പോലീസ്

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ച് ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കൽ, ഗതാഗത നിയമലംഘനം, യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടൽ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ എംഎൻ അനുചേത് പറഞ്ഞു.

ആദ്യഘട്ടത്തിൽ ഈസ്റ്റ്‌ സോണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ആരംഭിച്ചു. ഓട്ടോറിക്ഷാ ഡ്രൈവർമാരെ കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് ഈസ്റ്റ് ട്രാഫിക് പോലീസ് പറഞ്ഞു. സാധുവായ ഡ്രൈവിംഗ് ലൈസൻസില്ലാതെ സർവീസ് നടത്തുക, അധിക നിരക്ക് ഈടാക്കുക, ലക്ഷ്യസ്ഥാനത്തേക്ക് പോകാൻ വിസമ്മതിക്കുക തുടങ്ങിയ പരാതികളാണ് കൂടുതലും.

ഈസ്റ്റ്‌ സോണിൽ മാത്രം ലൈസൻസില്ലാതെ വാഹനമോടിച്ചതിന് മൂന്ന് കേസുകൾ, ഉപഭോക്താക്കളിൽ നിന്ന് അധിക നിരക്ക് ആവശ്യപ്പെട്ടതിന് 213 കേസുകൾ, മീറ്റർ നിരക്ക് ഇടാൻ വിസമ്മതിച്ചതിന് 234 കേസുകൾ, മറ്റ് 383 ട്രാഫിക് നിയമലംഘനങ്ങൾ എന്നിവയുൾപ്പെടെ 833 കേസുകളാണ് ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്തത്.  നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ സമാനമായ ഡ്രൈവ് എല്ലാ സോണിലും തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

TAGS: BENGALURU UPDATES| AUTO| POLICE
SUMMARY: Traffic police starts special drive against rule violation by autos

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *