പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി സിറ്റി പോലീസ്. പാർട്ടികളും, ഡിജെ നൈറ്റുകളും കണക്കിലെടുത്ത് നഗരത്തിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടക്കാൻ സാധ്യതയുണ്ടെന്നും ഇക്കാരണത്താൽ പരിശോധനകൾ ശക്തിപ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ് പറഞ്ഞു.

എംജി റോഡ്, ബ്രിഗേഡ് റോഡ്, ഇന്ദിരാനഗർ പോലുള്ള സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കും. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പരിശോധന കർശനമാക്കും. ലഹരിവസ്തുക്കൾ കടത്തുന്നത് തടയാൻ സിറ്റി പോലീസ് വിവിധ സ്ഥലങ്ങളിൽ അധിക ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

TAGS: BENGALURU | NEW YEAR
SUMMARY: Police strictens curb in city amid new year parties

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *