ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കും; സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കും; സിറ്റി പോലീസ് കമ്മീഷണർ

ബെംഗളൂരു: ബെംഗളൂരുവിൽ രാത്രികാല പട്രോളിംഗ് വർധിപ്പിക്കുമെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ. ആവർത്തിച്ചുള്ള ആക്രമണങ്ങൾ, അശ്രദ്ധമായ ഡ്രൈവിംഗ്, രാത്രികാല മോഷണം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ നഗരത്തിൽ വർധിച്ചതിനെത്തുടർന്നാണ് നടപടി. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ പോലീസ് സേന മൂന്ന് ഘട്ടങ്ങളായുള്ള നൈറ്റ് പട്രോളിംഗ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. നൈറ്റ് ഡ്യൂട്ടിക്കായി വിന്യസിച്ച വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിശ്ചിത സമയത്തിന് ശേഷം ബാരിക്കേടുകൾ സ്ഥാപിച്ച് റോഡ് അടക്കാനും പദ്ധതിയുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനായി പോലീസ് വകുപ്പ് ഇ-ബീറ്റ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്. ജിപിഎസ് സിസ്റ്റത്തിൽ കൂടുതൽ കാര്യക്ഷമത കൊണ്ടുവരാൻ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിക്കാൻ വകുപ്പ് ശ്രമിക്കുന്നുണ്ട് ഇതിന് പുറമെ അതിർത്തി വഴിയുള്ള മയക്കുമരുന്ന്. കടത്ത് തടയാൻ അധിക ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

TAGS: BENGALURU
SUMMARY: Police to have checkpoints points, increase night patrol to control crime

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *