മദ്യപിച്ച് വാഹനമോടിക്കൽ; 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

മദ്യപിച്ച് വാഹനമോടിക്കൽ; 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച നടന്ന സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. നഗരത്തിലുടനീളം 3,924 സ്കൂൾ വാഹനങ്ങളാണ് തിങ്കളാഴ്ച ട്രാഫിക് പോലീസിന്റെ സ്പെഷ്യൽ ടീമുകൾ പരിശോധിച്ചത്.

നിശ്ചിത പരിമിതിയിൽ കൂടുതൽ സ്കൂൾ കുട്ടികളെ കയറ്റിയ 445 വാഹനങ്ങളും പിടികൂടിയതായി ട്രാഫിക് പോലീസ് പറഞ്ഞു. 21 ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു. ഈ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ പെർമിറ്റുകൾ റദ്ദാക്കാൻ അതാത് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ തുടർനടപടികൾക്കായി ഗതാഗത വകുപ്പിന് അയച്ചിട്ടുണ്ട്.

ഈസ്റ്റ് സോണിൽ സ്‌കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിന് എട്ട് കേസുകളും അധിക കുട്ടികളെ കയറ്റിയതിന് 100 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ മാത്രം 20,000 രൂപ പിഴ ഈടാക്കിയതായി അദ്ദേഹം പറഞ്ഞു. ബെംഗളൂരു സൗത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ടു കേസുകളും അധിക കുട്ടികളെ കയറ്റിയതിന് 94 കേസുകളും രേഖപ്പെടുത്തി. വെള്ളിയാഴ്ച വരെ സ്പെഷ്യൽ ഡ്രൈവ് തുടരുമെന്ന് അനുചേത് വ്യക്തമാക്കി.

TAGS: BENGALURU | TRAFFIC POLICE
SUMMARY: Traffic cops crack down on drunk school bus drivers in Bengaluru, 21 booked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *