ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരുവിലെ ആദ്യത്തെ എസി ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഭൂഗർഭ മാർക്കറ്റ് ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് വിജയനഗറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ മാർക്കറ്റ് തുറക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ന്യൂഡൽഹിയിലെ പാലിക ബസാറിൻ്റെ മാതൃകയിൽ, വിജയനഗർ മെട്രോ സ്റ്റേഷന് സമീപമാണ് പുതിയ മാർക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. പച്ചക്കറികളും പൂക്കളും മറ്റ് അവശ്യവസ്തുക്കളും ഇവിടെ ലഭിക്കും. ഓൾഡ് സർവീസ് റോഡിലാണ് ഭൂഗർഭ മാർക്കറ്റ്. 2017 ഡിസംബറിൽ മാർക്കറ്റ് നിർമ്മിക്കാൻ ബിബിഎംപി പദ്ധതിയിട്ടിരുന്നെങ്കിലും ഇപ്പോഴാണ് നിർമാണം പൂർത്തിയാകുന്നത്. 75-ലധികം കടകൾ മാർക്കറ്റിലുണ്ട്.

സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ലൈഡിംഗ് ഡോറുകൾ, എസ്കലേറ്ററുകൾ, എലിവേറ്റർ എന്നിവ ഉപയോഗിച്ച് രൂപകല്പന ചെയ്ത മാർക്കറ്റ് നഗരോത്ഥാന പദ്ധതിക്ക് കീഴിലാണ് നിർമിച്ചത്. അഞ്ച് കോടി രൂപയാണ് നിർമാണ ചെലവ്. രണ്ട് പ്രവേശന കവാടങ്ങളുണ്ട്. മഴവെള്ളം ഒഴുക്കിവിടാനും വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയാനും പ്രത്യേക പൈപ്പ് ലൈൻ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

TAGS: BENGALURU | MARKET
SUMMARY: Bengaluru’s first air-conditioned underground market set to open

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *