പാകിസ്ഥാനില്‍ ആഭ്യന്തര കലാപം; മാംഗോച്ചര്‍ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു

പാകിസ്ഥാനില്‍ ആഭ്യന്തര കലാപം; മാംഗോച്ചര്‍ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു

പാകിസ്ഥാനില്‍ ആഭ്യന്തര കലാപം. കലാത് ജില്ലയിലെ മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയുധമേന്തിയ ബലൂച് വിമതര്‍ കൂടുതല്‍ നഗരങ്ങളിലേക്ക് നീങ്ങുകയാണെന്നും  റിപ്പോര്‍ട്ടുകളുണ്ട്. നൂറുകണക്കിന് ആയുധധാരികള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും സൈനിക സ്ഥാപനങ്ങളും കൈയടക്കി. പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന ക്യാമ്പിന് നേരെ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്.

ബചൂച് ലിബറേഷന്‍ ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് സൈനികര്‍ സഞ്ചരിച്ച ഒരു ട്രെയിന്‍ റാഞ്ചലുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലാണ് വലിയ ആഭ്യന്തര കലാപത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ബലൂച് വിമതരുടെ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
<BR>
TAGS : CIVIL WAR | PAKISTAN
SUMMARY :  Civil unrest in Pakistan; Baloch rebels take control of Mangocher

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *