അനന്തനാഗിലും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

അനന്തനാഗിലും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

അനന്ത്നാഗിലെ ലാര്‍നൂ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ ഹിലാല്‍ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ന് കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്കും പങ്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒക്ടോബര്‍ ആദ്യവാരമാണ് ഭട്ടിനെ കാണാതായത്. പിന്നീട്, അനന്തനാഗില്‍ നിന്ന് കാണാതായ സൈനികന്റെ മൃതദേഹം വെടിയുണ്ടകള്‍ പതിച്ച നിലയില്‍ സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ജമ്മു കശ്മീര്‍ പോലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സ്ഥിരീകരിച്ചു.

ഹല്‍ക്കന്‍ ഗാലിക്ക് സമീപം സംശയാസ്പദമായ നീക്കം നിരീക്ഷിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ‘തുടര്‍ന്ന് ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചു, രണ്ട് ഭീകരരെ ഇല്ലാതാക്കി. ഓപ്പറേഷന്‍ പുരോഗമിക്കുകയാണ്,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

TAGS : ARMY | DEAD
SUMMARY : Clash at Anantnagi; Army killed two terrorists

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *