ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം; ഒമ്പത് തടവുകാർക്കെതിരെ കേസ്

ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം; ഒമ്പത് തടവുകാർക്കെതിരെ കേസ്

ബെംഗളൂരു: ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനകത്ത് സംഘം ചേർന്ന് ആക്രമണം നടത്തിയ ഒമ്പത് തടവുകാർക്കെതിരെ കേസെടുത്തു. സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ട് മല്ലികാർജുന്റെ പരാതിയിൽ പരപ്പന അഗ്രഹാര പോലീസാണ് കേസെടുത്തത്.

ശനിയാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. 3, 4 ബാരക്കുകൾക്ക് മുമ്പിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. പ്രതികൾ പരസ്പരം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ആറ് തടവുകാർക്ക് പരുക്കേൽക്കുകയും ചെയ്തു.

കുള്ള റിസ്വാൻ സംഘത്തിലെ വിശ്വനാഥ്, മുനിരാജ്, ജാഫർ സാദിഖ്, വിശാൽ ഗൗഡ, ടിപ്പു സുൽത്താൻ, സെന്ദിൽ കുമാർ, അജയ സിംഗ്, കുമാർ, ഇർഷാദ് പാഷ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാകേഷ്, ഗുരുപ്രസാദ്, തേജസ്, ധനുഷ്, ശേഷാദ്രി അമിത് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ആക്രമണത്തിൽ ഉൾപ്പെട്ടവരെല്ലാം വിചാരണത്തടവുകാരാണ്.

സംഘർഷം ഒഴിവാക്കാൻ ജയിലിനുള്ളിൽ പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നെന്നും മല്ലികാർജുൻ പരാതിയിൽ പറഞ്ഞു. പരുക്കേറ്റ തടവുകാർ ആശുപത്രിയിൽ ചികിത്സയിലാണ്.

TAGS: BENGALURU UPDATES| ARREST| JAIL
SUMMARY: Clash between bengaluru jail inmates nine undertrials booked

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *