കൊച്ചിയില്‍ കോടതി വളപ്പില്‍ അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരുക്ക്

കൊച്ചിയില്‍ കോടതി വളപ്പില്‍ അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി; നിരവധി പേര്‍ക്ക് പരുക്ക്

കൊച്ചി: എറണാകുളം ജില്ലാ കോടതികോടതി വളപ്പില്‍ അഭിഭാഷകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. ജില്ലാ ബാര്‍ അസോസിയേഷന്‍ ആഘോഷത്തിനിടെ വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും 8 അഭിഭാഷകര്‍ക്കും പരുക്കേറ്റു.

ബാര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കി എന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്. അസോസിയേഷന്‍ വാര്‍ഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. എന്നാല്‍ അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.
<BR>
TAGS : KOCHI | CLASH
SUMMARY : Clash between lawyers and SFI activists in court premises in Kochi; Many people were injured

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *