സെക്രട്ടറി​യേറ്റ് ജീവനക്കാരുടെ തമ്മിലടി: എട്ട് പേർക്കെതിരെ കേസ്

സെക്രട്ടറി​യേറ്റ് ജീവനക്കാരുടെ തമ്മിലടി: എട്ട് പേർക്കെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടറി​യേറ്റ് ജീവനക്കാരുടെ തമ്മിലടിയിൽ 8 പേർക്കെതിരെ പൊലീസ് കേസെടുത്തു. ട്രഷറി ജീവനക്കാർക്കും കാന്റീൻ ജീവനക്കാർക്കുമെതിരെയാണ് കേസെടുത്തത്. തമ്മിലടിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചതിന് ചാനല്‍ സംഘത്തെയും ഇവർ ആക്രമിച്ചിരുന്നു. രണ്ട് ട്രഷറി ജീവനക്കാർക്കും ആറ് കാന്റീൻ ജീവനക്കാർക്കുമെതിരെയാണ് കേസ്. ഇരു വിഭാഗവും നൽകിയ പരാതികളിലാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനുള്ളിലാണ് സെക്രട്ടറിയേറ്റ് – ട്രഷറി ജീവനക്കാര്‍ തമ്മില്‍ സംഘര്‍മുണ്ടായത്. കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയ സെക്രട്ടറിയേറ്റ് വളപ്പിലെ സബ് ട്രഷറി ജീവനക്കാര്‍ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും കാന്റീന്‍ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ കൈയാങ്കളിയായത്. സബ് ട്രഷറിയിലെ എന്‍ജിഒ യൂണിന്റെ സജീവ പ്രവര്‍ത്തകരായ അമല്‍, സോമന്‍ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.

സംഘം ചേർന്ന് മർദനം, അസഭ്യം പറയൽ, തടഞ്ഞുവെയ്ക്കൽ എന്നിവയാണ് കുറ്റങ്ങൾ. കാന്റീനിലെ ജഗ്ഗെടുത്ത് മേശപ്പുറത്ത് ശക്തിയായി ഇടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.
<BR>
TAGS : SECRETARIAT | POLICE CASE
SUMMARY : Clash between Secretariat employees: Case against eight people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *