ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

കൊണെക്രി: ഫുട്ബോൾ മത്സരത്തിനിടെ ഇരു ടീമുകളിലെയും ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. നഗരത്തിലെ മോര്‍ച്ചറികളിലും ആശുപത്രി വരാന്തകളിലു ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായാ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെ ആയിരുന്നു ആരാധകര്‍ പരസ്പരം ഏറ്റുമുട്ടിയത്. റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെ തുടര്‍ന്നാണ് ടീമുകളുടെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതോടെയാണ് അക്രമങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് അക്രമം തെരുവിലേയ്ക്കും വ്യാപിക്കുകയായിരുന്നു. അക്രമികള്‍ എന്‍സെറെകോരയിലെ പോലീസ് സ്റ്റേഷന്‍ കത്തിച്ചു.

 

2021ല്‍ ആല്‍ഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത നേതാവാണ് സൈനികന്‍ കൂടിയായ ദൗംബൗയ. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുവരുന്നത്.
<BR>
TAGS : CLASH | FOOTBALL | GUINEA
SUMMARY : Clash during football match; More than 100 people were killed

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *